ആര്‍ എസ് എസ് കാര്യകര്‍ത്താവ് ഒ പി ഗോപാലന് ശ്രദ്ധാഞ്ജലി

Spread the love

അന്തരിച്ച മുതിര്‍ന്ന ആര്‍ എസ് എസ് കാര്യകര്‍ത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂര്‍ സ്ഥാനീയ സമിതി അനുസ്മരിച്ചു.സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളുമാണ് ശ്രീ ഗോപാലനെ മറ്റ് സംഘപരിവാര്‍ നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാക്കിയത്. കുട്ടിക്കാലം മുതല്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിത്തുടങ്ങിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ റെവന്യു വകുപ്പില്‍ ജോലിചയ്യുമ്പോഴും ആര്‍ എസ് എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗവും പൊതുപ്രവര്‍ത്തനവും ആരോഗ്യകരമായി സംയോജിപ്പിക്കുന്നില്‍ അദ്ദേഹം വിജയിച്ചു. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും ശ്രീ ഗോപലന്‍ പ്രിയങ്കരനായിരുന്നു. അനസ്മരണച്ചടങ്ങില്‍ പവിത്രന്‍ ഇ കെഅധ്യക്ഷത വഹിച്ചു. നാടക സംവിധായകന്‍ എം.കെ.ദേവരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. സി. നിവേദിത സുബ്രഹ്‌മണ്യന്‍, പ്രൊഫ .നീലകണ്ഠന്‍ ഭട്ടതിരിപ്പാട്, മോഹനന്‍ മുല്ലശ്ശേരി, എം.കെ.ഷണ്‍മുഖന്‍ ,പി.എസ്.രാജന്‍ എന്നിവര്‍ അനുസ്മരിച്ചു. എം.കെ .സജീവ് കുമാര്‍ സ്വാഗതവും ജിഷ്ണു എ നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *