പ്രതിസന്ധികള്‍ക്കു പരിഹാരം സനാതനധര്‍മ്മം-സ്വാമി ഹരിനാരായണന്‍
ഗുരുവായൂര്: മനുഷ്യന് നേരിടുന്ന എല്ലാ പ്രതിസന്ധികള്ക്കും ശരിയായ പരിഹാരം സനാതന ധര്മ്മത്തിലുണ്ടെന്ന് മൗനയോഗി സ്വാമി ഹരിനാരായണന് അഭിപ്രായപ്പെട്ടു.
വിശ്വ സനാതന ധര്മ്മവേദിയുടെ സംസ്ഥാനതല നേതൃസംഗമവും സത്സംഗവും ഗുരുവായൂരില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിജയത്തിന്റെ ശാസ്ത്രമാണ് സനാതനധര്മ്മം.
സനാതനധര്മ്മത്തെ തകര്ക്കാന് ശ്രമിച്ചവരൊക്കെ സ്വയം തകര്ന്നു പോയ ചരിത്രമേ ഉള്ളു. അത് കാലഘട്ടത്തിന്റെ അനിവാര്യതതയാണെന്നും അദ്ദേഹം കൂട്ടി ചേര്ത്തു.
ചടങ്ങില് ഐ.പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
അനില് നായര് വയനാട് ആമുഖ പ്രഭാഷണം നടത്തി.
വി.സി.രാജഗോപാല് മുഖ്യ പ്രഭാഷണം നടത്തി. ലക്ഷ്മി സുരേഷ്,
കെ. ടി. ശിവരാമന് നായര്, ഉണ്ണികൃഷ്ണന് മാസ്റ്റര് വട്ടോളി, ഭാസ്‌കരന് തൃശ്ശൂര്, എം.സജീവ് നീലഗിരി, മോഹനകൃഷ്ണന്.കെ., ആര്. രാധാകൃഷ്ണന് എന്നിവര് സംസാരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായിസംസ്ഥാന പ്രസിഡന്റായി മൗനയോഗി സ്വാമിഹരിനാരായണന്, വര്ക്കിംഗ് പ്രസിഡന്റെ ആയി വി.സി.രാജഗോപാല്, വൈസ് പ്രസിഡന്റ് മാരായി ഐ.പി.രാമചന്ദ്രന് ,ഉണ്ണികൃഷ്ണന് വട്ടോളി, ജനറല് സിക്രട്ടറിയായി അനില് .എസ്. നായര്, ജോയിന്റെ സിക്രട്ടറിമാരായി ഭാസ്‌ക്കരന്, രാധാകൃഷ്ണന്, ട്രഷറര് ആയി ശ്രീമതി ലക്ഷ്മീ സുരേഷ്, എക്‌സിക്യുട്ടീവ് അംഗങ്ങളായി സി. സന്ദീപ്, ദീപക് ഗുരുവായൂര് എന്നിവരെ തിരഞ്ഞെടുത്തു.




