സപ്താഹസമാപനത്തില്‍ കൃഷ്ണകുചേല സംഗമം
സപ്താഹസമര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്
ഏഴുദിവസമായി ഗുരുവായൂര്‍ ശ്രീഷിര്‍ദ്ദി സായി മന്ദിരത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം ഇന്ന് സമാപിക്കും. സമാപനച്ചടങ്ങായ സപ്താഹസമര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഷിര്‍ദ്ദിസായി മന്ദിരത്തിലെ സപ്താഹ വേദിയില്‍ നടക്കും. തുടര്‍ന്ന് ശ്രീ കൃഷ്ണകുചേല സമാഗമം എന്ന നൃത്തശില്പവും അരങ്ങേറും. കലാമണ്ഡപം സത്സംഗ സമിതയുടെ നേതൃത്വത്തിലാണ് ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ ഈ ഭാഗവതജ്ഞാനയജ്ഞം നടന്നുവരുന്നത്.




