സുരേഷ് ഗോപി ഗുരുവായൂർ സന്ദർശിച്ചു
കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി ജൂൺ 14 ന് ഗുരുവായൂരിൽ സന്ദർശനം നടത്തി. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. വൈകിട്ട് 5ന് ഗുരുവായൂരിൽ എത്തിയ അദ്ദേഹത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്ന ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ സുരേഷ് ഗോപി വന്ദിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളെ സന്ദർശിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഗുരുവായൂരിലേക്ക് എത്തിയത്.




