ഗുരുവായൂരിലെ ഇടത്തരികത്ത് കാവ്
ഇത് ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഒരു ഭഗവതി ക്ഷേത്രമാണ്. ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവർ ഇതിനെ സാധാരണഗതിയിൽ ഭഗവതികെട്ട് എന്നാണ് പറയുക. ഗുരുവായൂർ ക്ഷേത്രം ഇന്ന് കാണുന്ന രീതിയില് പ്രതിഷ്ഠിച്ച കാലത്തിനു മുന്നേ നിലവിൽ ഉണ്ടായിരുന്നതാണ് ഈ ഭഗവതികാവ്. കാവിലെ വൃക്ഷം ഇപ്പോഴും ഉണ്ട്. അതിനു ചുറ്റും തറ കെട്ടിയതിനാലാകാം ഭഗവതിക്കെട്ട് എന്നു പറയുന്നത്. പിൽക്കാലത്ത് കാവിന് ചുറ്റും ചുമര് വെച്ച് ക്ഷേത്രമാക്കിയതാണ് എന്ന് കണ്ടാൽ അറിയാം അതുതന്നെ ഈ ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചു പറയുന്നതാണ്. അത് തൊട്ടുവടടക്ക് ഭാഗത്താണ് രുദ്രതീർത്ഥം എന്ന് പറയുന്ന ക്ഷേത്രക്കുളം ഉള്ളത്. ഗുരുവായൂർ ക്ഷേത്രം നിലവിൽ വരുന്നതിനു മുന്നേ ശ്രീരുദ്രന്റെ സാന്നിധ്യം ഉണ്ടായിരുന്നതാണ് പറയപ്പെടുന്നത് പിന്നീട് ഈ മഹാവിഷ്ണുവിന്റെ വിഗ്രഹപ്രതിഷ്ഠക്കായി രുദ്രഭഗവാൻ മമ്മിയൂരി ലേയ്ക്ക് മാറി എന്നാണ് പറയപ്പെടുന്നത്. ആ നിലയ്ക്ക് ക്ഷേത്രത്തിലെ സാന്നിധ്യം രുദ്രപത്നിയായ ഗൗരിദേവിയാകാനാണ് സധ്യത. വിഷ്ണു സഹോദരിയായ ഗൗരിയായതിനാൽ ദേവി മമ്മിയൂരിലേയ്ക്ക് മാറിയില്ല. വിഷ്ണു ഭഗവാന്റെ ഇടതുഭാഗത്ത് അരികിൽലായി വസിച്ചതിനാൽ ” ഇടത്തരികത്ത് കാവ് എന്നും ഇത് അറിയപ്പെടുന്നു.




