ജൂൺ 19ന് 1.30ന് ക്ഷേത്രനട അടയ്ക്കും
ജൂൺ 19 ന് ബുധനാഴ്ച്ച ഗുരുവായൂർ ക്ഷേത്രം നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.
ക്ഷേത്രം ശ്രീകോവിലിന്റെ മേൽക്കൂരയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായാണ് ഇപ്രകാരം ക്ഷേത്രനട അടച്ചിടുന്നത്. അതേ സമയം വൈകിട്ട് പതിവുപോലെ നാലരയ്ക്ക് തന്നെ ക്ഷേത്രനട തുറക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.




