ഭൂചലനം രണ്ടാം ദിവസവും
തുടർച്ചയായി രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടു. ഗുരുവായൂർ, ചാവക്കാട് ചൊവ്വല്ലൂർപടി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ വേലൂർ, കുന്നംകുളം, എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ തൃത്താല,ആനക്കര, കപ്പൂര്,തിരുമിറ്റക്കോട് എന്നിവിടങ്ങളിലും ഇത് അനുഭവപ്പെട്ടതായി പറയുന്നു. പുലർച്ചെ നാലുമണിയോടെയാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടർ സ്കെയിലിൽ 2.9 രേഖപ്പെടുത്തി. ഈ തുടച്ചലനങ്ങളിൽ ആശങ്ക വേണ്ടെന്ന് അധികാരികൾ വ്യക്തമാക്കി.




