ക്രിയാത്മകമായ മാധ്യമപ്രവർത്തനത്തിന് സാധിക്കട്ടെ. ബ്രഹ്മശ്രീചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്

Spread the love

ക്രിയാത്മകമായ മാധ്യമ പ്രവർത്തനം നടത്താൻ ഗുരുവായൂർ ടൈംസിന് സാധിക്കട്ടെ എന്ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ടൈംസിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് ആശംസിച്ചു. ഭക്തരുടെ ആവശ്യങ്ങൾ, ക്ഷേത്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ, തുടങ്ങി നിരവധി കാര്യങ്ങൾ ഗുരുവായൂരിൽ നിരന്തരം ശ്രദ്ധിക്കേണ്ടവയായിട്ടുണ്ട്. ഇതിനായി നിലകൊള്ളാനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പൊതു ചർച്ചകളിൽ കൊണ്ടുവരാനും കഴിയണം. ഭക്തിയെ വിശദീകരിക്കുകയും വ്യക്തിഗതമായ ഉപാസനകളെ പ്രചരിപ്പിക്കുകയും ചെയ്യണം. സനാതനധർമ്മത്തിൽ നിരവധി രീതികൾ ഉണ്ട്. അതിൽ ഓരോരുത്തർക്കും അനുയോജ്യമായത് സ്വയം തിരഞ്ഞെടുക്കണം. അതിനായി ജനങ്ങളെ സജ്ജമാക്കാൻ ഗുരുവായൂർ ടൈംസിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശിർവദിച്ചു.