കർക്കടക വാവുബലി: ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ
ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തയിട്ടുണ്ട്. കർക്കടകവാവു ബലിദിനമായ ആഗസ്റ്റ് 3 ശനിയാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
ശ്രീ.വി. സൂര്യ നാരായണൻ ഇളയതിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. പുലർച്ചെ നാലുമണി മുതൽ ഭക്തർക്ക് ബലിതർപ്പണം നടത്താം. ബലിതർപ്പണം ശീട്ടാക്കാൻ പുലർച്ചെ 3 മണി മുതൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കും. .ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്കെല്ലാം ലഘുഭക്ഷണം നൽകാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.കർക്കടകവാവുബലി ചടങ്ങുകൾക്കായി 2.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.




