ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

Spread the love

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നവിവിധ നിര്‍മ്മാണ പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ സമര്‍പ്പണവും ദേവസ്വം മന്ത്രി ശ്രീ.വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി,പുതിയഫയര്‍‌സ്റ്റേഷന്‍ , എന്നിവയുടെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു. കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, 250 കിലോവാട്ട് സൗ,രോര്‍ജ്ജ പദ്ധതി സമര്‍പ്പണം, ഗുരുവായൂര്‍ കേശവന്‍ ശതാബ്ദി സ്മൃതി, രാമായണം ഇന്‍ തെര്‍ട്ടി ഡേയ്‌സ് എന്നീ പുസ്തകങ്ങളുടെ കവര്‍’ ‘ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. കൂടാതെ കാവീട് ഗോശാല സന്ദര്‍ശിച്ച മന്ത്രി അവിടെ തുടങ്ങുന്ന ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പുന്നത്തൂര്‍ ആനത്താവളത്തിലെ ഖരമാ ലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം, പത്ത്ആനത്തറികളുടെ നിര്‍മ്മാണ ഉദ്ഘാടനം, പുതുതായി നിര്‍മ്മിച്ച ആനത്തറിയുടെ സമര്‍പ്പണം എന്നീ ചടങ്ങുകളും ആനത്താവളത്തില്‍ നടന്നു.
ഗുരുവായൂരിന്റെ പശ്ചാത്തല വികസനത്തിന് കഴിയുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കാലോചിതമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണം. ഇതിനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ,എല്ലാ സൗകര്യങ്ങളും ഉള്ള പശ്ചാത്തല വികസനത്തിന് സര്‍ക്കാരും ദേവസ്വം ഭരണസമിതിയും ശ്രമിക്കുന്നത്. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയടക്കമുള്ള പദ്ധതികള്‍ ഭക്തര്‍ക്ക് ഏറെ പ്രയോജനകരമാകും – മന്ത്രി പറഞ്ഞു.ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തില്‍ നടന്നചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി.
ശ്രീഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍.കെ.അക്ബര്‍ എം എല്‍ എ’ വിശിഷ്ടാതിഥിയിരുന്നു. ദേവസ്വം ഭരണസമിതി അംഗം ശ്രീ.സി.മനോജ് പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥന്‍ സ്വാഗതവും, വി.ജി.രവീന്ദ്രന്‍ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവസ്വത്തില്‍ 250 കിലോവാട്ട് സൗരോര്‍ജ്ജ പദ്ധതിയുടെ കരാര്‍ നടപ്പാക്കിയ സോളാര്‍ ടെക് റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എംഡി മധുവിന് ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി വി.എന്‍ വാസവന്‍ ചടങ്ങില്‍ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *