ഗുരുവായൂരില്‍ തിരക്ക് നിയന്ത്രണവിധേയം
ക്ഷേത്രദര്‍ശനവും വിവാഹങ്ങളും സുഗമം
ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ 350 ലേറെ വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ദിവസമാണ് ഇന്ന് . വിവാഹങ്ങള്‍ സുഗമമായി പുലര്‍ച്ചെ മുതല്‍ തുടങ്ങി. രാവിലെ ഒന്‍പത് മണി വരെ 225 വിവാഹസംഘങ്ങള്‍ക്ക് ടോക്കണ്‍ നല്കി. നൂറ്റിയമ്പതിന് മേല്‍ വിവാഹങ്ങള്‍ ഇതിനകം നടന്നു.വിവാഹ നടത്തിപ്പിനും ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന് ,
ദേവസ്വംഭരണ സമിതി അംഗം ശ്രീ സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.കെ.പി.വിനയന് എന്നിവര്‍ കിഴക്കേ നടയിലെത്തി വിവാഹ ചടങ്ങുകളും ഭക്തരുടെ ക്ഷേത്ര ദര്‍ശനവും സുഗമമായി മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു




