വിവാഹത്തിരക്ക് നിയന്ത്രണം, ജീവനക്കാര്‍ക്ക് അനുമോദനം
സെപ്തംബര്‍ 8 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍
334 വിവാഹങ്ങള്‍ പരാതികള്‍ക്കിടവരുത്താതെ നടത്തിയ ജീവനക്കാര്‍ക്ക് ദേവസ്വം ഭരണസമിതിയുടെ അനുമോദനം . ഇന്ന് ഭരണസമിതി യോഗത്തിലേക്ക് ബന്ധപ്പെട്ട ജീവനക്കാരെ ക്ഷണിച്ചു വരുത്തിയാണ് ദേവസ്വം അനുമോദിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി. ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ക്കും വിവാഹസംഘങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ റിക്കാര്‍ഡ് വിവാഹങ്ങള്‍ സമയബന്ധിതമായി നടത്താനായതില്‍ ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദനം അറിയിക്കുന്നതായി ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പറഞ്ഞു.
ഇത് കൂട്ടായ്മയുടെ വിജയമാണ്. അസാധ്യമായത് സാധ്യമാക്കാന്‍ കഴിയുമെന്ന് ജീവനക്കാര്‍ തെളിയിച്ചു .ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയനും ഭരണ സമിതി പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി. യോഗത്തില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥന്‍, വി.ജി.രവീന്ദ്രന്‍, മനോജ്.ബി നായര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി. വിവിധ വിഭാഗം ജീവനക്കാരെ പ്രതിനിധീകരിച്ച്ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ( ക്ഷേത്രം) പ്രമോദ് കളരിക്കല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എന്‍ രാജീവ് (ആരോഗ്യ, ശുചീകരണ വിഭാഗം), സെക്യുരിറ്റി സൂപ്പര്‍വൈസര്‍ എസ്.സുബ്രഹ്‌മണ്യന്‍ (സെക്യൂരിറ്റി ജീവനക്കാര്‍ ) മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു




