ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.38 കോടിരൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 43855787 രൂപ. 1കിലോ 819 ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു.11കിലോ 250ഗ്രാം വെള്ളിയും
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 16 ഉം നിരോധിച്ച ആയിരം രൂപയുടെ 20ഉം അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് (ഡി എൽ ബി ) ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
ഇ ഭണ്ഡാര വരവ് എസ്.ബി.ഐ വഴി 2.37ലക്ഷം രൂപ, ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 237737രൂപ ലഭിച്ചു. ഇ ഭണ്ഡാര വരവ് യുബിഐ വഴി 20074 രൂപ. യുബി ഐ യുടെ ഇ ഭണ്ഡാരം വഴി 20074 രൂപയും ലഭിച്ചു.




