ആനന്ദവനം ഭാരതി സ്വാമികള്‍ ഇന്ന് ഗുരുവായൂരില്‍

Spread the love

ജൂന അഖാഡയുടെ ദക്ഷിണഭാരതത്തിന്റെ ചമുതലയുള്ള മഹാണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്  ഇന്ന് വൈകുന്നേരും ഗുരുവായുര്‍ ഷിര്‍ദ്ദിസായി മന്ദിരത്തിലെ നവശക്തി സാംസ്‌കാരിക സദസ്സില്‍ സന്നിഹതനാകുന്നു. വൈകുന്നേരം 3-30 നാണ് അദ്ദേഹം എത്തുക. മലയാളിയായ അദ്ദേഹം ഒരു പതിറ്റാണ്ടുകാലം കാശിയില്‍ സന്ന്യാസ ജീവിതം നയിക്കുകയായിരുന്നു. കേരളത്തിലെ തിരുനാവായയില്‍ ഉത്തരഭാരതത്തിലെ കുംഭമേളയ്ക്ക് സമാനമായി മാഘമഹോത്സവും നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ഹിന്ദു സമൂഹത്തിലെ വൈവിധ്യമാര്‍ന്ന എല്ലാ ആരാധാനാരീതികളെയും ഉള്‍ക്കൊണ്ടു തന്നെ നാമരൂപങ്ങള്‍ക്കപ്പുറ മുള്ള പ്രകൃതി തത്വത്തേയും പരമ സത്യത്തേയും തിരുനാവായയിലെ ജലസാന്നിധ്യത്തില്‍ ആരാധിക്കാന്‍ അവസരമൊരുക്കുകയും മുഴുവന്‍ സമഹൂത്തെയും ഒന്നിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *