മമ്മിയൂര്‍ കൃഷണന്‍കുട്ടിനായര്‍ സ്മാരക പുരസ്കാരം കെ സുകുമാരനാശാന്‍
മമ്മിയൂര്‍ കൃഷണന്‍കുട്ടിനായര്‍ സ്മാരക പുരസ്കാരം കെ സുകുമാരനാശാന്‍
പ്രശസ്ത ചുമര് ചിത്രകലാകാരനായിരുന്ന മമ്മിയൂര്‍ കൃഷണന്‍കുട്ടി നായര്‍ സ്മാരക പുരസ്കാരത്തിന് കൃഷ്ണനാട്ടകലാകാരന് ശ്രീ കെ സുകുമാരനാശാന്‍ അര്‍ഹനായി. മമ്മിയൂര്‍ ശൈലിയിലെ ചുമര്ചിത്രരചനയിലെ മഹാപ്രതിഭയായിരുന്നു ശ്രീ കൃഷ്ണന് കുട്ടിനായര്‍. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മമ്മിയൂര്‍ ദേവസ്വമാണ് ആ കലാഗുരുവിനെ ഇപ്രകാരം സ്മരിക്കുന്നത്. 15001 രൂപയും പ്രശസ്തി പത്രവും, ഫലകവുമാണ് സമ്മാനമായി നല്കി വരുന്നത്. തന്റെ ആറാം വയസ്സില്‍ ഗുരുവായൂര്ക്ഷേത്രത്തിലെ അനുഷ്ഠാനകലയായ കൃഷ്ണനാട്ടത്തില്‍ ചേരുകയും സ്കൂളില്‍ പോലും പോകാതെ കൃഷ്ണനാട്ടം മാത്രം പഠിക്കുകയും പിന്നീട് കളിയാശാനായി വിരമിക്കുകയും ചെയ്ത സുകുമാരനാശന് ഗുരുകുലസമ്പ്രദായത്തില്‍ കൃഷ്ണനാട്ടം അഭ്യസിച്ചവരുടെ തലമുറയിലെ അവസാനത്തെ കണ്ണിയാണ്. 2026 ഒക്ടോബര്‍ 10 വൈകുന്നേരം 6 മണിക്ക് മമ്മിയൂര്‍ കൈലാസം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കും. ചടങ്ങില്‍ മലബാര്‍ ദേവസ്വം ചെയര്മാന് ഒ കെ വാസു, പ്രശസ്ത സംഗീതജ്ഞന് ടി എസ് രാധാകൃഷ്ന് എന്നിവര്‍ സന്നിഹിതരായിരിക്കും.




